18
July, 2025

A News 365Times Venture

18
Friday
July, 2025

A News 365Times Venture

രാമനവമി ഘോഷയാത്രയ്ക്കിടെ സംഘർഷം ; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

Date:

പശ്ചിമ ബംഗാളിലെ ദൽഖോല നഗരത്തിൽ നടന്ന രാമാനവമി ഘോഷയാത്രക്കിടെ സംഘർഷം. രണ്ട് സമുദായങ്ങൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെടുകയും പോലീസുകാർക്ക് ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഘർഷത്തിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് യുവാവ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. നിലവിൽ കാര്യങ്ങൾ നിയന്ത്രണ വിധേയമാണെന്നും സ്ഥലത്ത് സമാധാനാന്തരീക്ഷം പുനഃസ്ഥാപിച്ചതായും ഇസ്ലാംപൂർ സൂപ്രണ്ട് ബിഷപ്പ് സർക്കാർ പറഞ്ഞു.

ബംഗാളിലെ ഹൗറ ജില്ലയിൽ രാമനവമി ഘോഷയാത്രയ്ക്കിടെ സമാനമായ സംഘർഷം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. സമാധാനപരമായി കടന്നുപോയ ജാഥകിടെ ഒരു സംഘം ആളുകൾ ആക്രമണം നടത്തുകയും ചില്ലുകുപ്പികളും കല്ലുകളും ഇഷ്ടികയും എറിഞ്ഞുടയ്ക്കുകയുമായിരുന്നുവെന്ന് സംഘാടകർ ആരോപിച്ചു. നിരവധി വാഹനങ്ങൾ കത്തിക്കുകയും കടകൾ തകർക്കുകയും ചെയ്തു. കാസിപ്പാറ പ്രദേശത്തുകൂടി ഘോഷയാത്ര കടന്നുപോകുമ്പോഴാണ് സംഭവം നടന്നതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

ഹൗറ സംഘർഷം റിപ്പോർട്ട് ചെയ്തതിന് തൊട്ടുപിന്നാലെ, രാമനവമി റാലികൾക്ക് ശേഷം കലാപത്തിലും ഗൂഢാലോചനയിലും ഏർപ്പെടുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മുന്നറിയിപ്പ് നൽകി. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കനത്ത പൊലീസ് സന്നാഹത്തെ വിന്യസിച്ചു. രാമനവമി ഘോഷയാത്രയ്ക്കിടെ ഷിബ്പൂരിലും വാഹനങ്ങൾ കത്തിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related