18
July, 2025

A News 365Times Venture

18
Friday
July, 2025

A News 365Times Venture

കാസയുടെ അക്കൗണ്ടില്‍ നിന്ന് വ്യാജ ഒപ്പിട്ട് പണം പിന്‍വലിച്ച കെവിന്‍ പീറ്ററിനും ആന്റണി ജെന്‍സനുമെതിരെ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

Date:

കാസയുടെ അക്കൗണ്ടില്‍ നിന്ന് വ്യാജ ഒപ്പിട്ട് പണം പിന്‍വലിച്ച കെവിന്‍ പീറ്ററിനും ആന്റണി ജെന്‍സനുമെതിരെ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

കൊച്ചി: കാസയുടെ അക്കൗണ്ടില്‍ നിന്നും വ്യാജ ഒപ്പിട്ട് പണം പിന്‍വലിച്ചെന്ന് കേസില്‍ പ്രസിഡന്റ് കെവിനും ജോയിന്റ് സെക്രട്ടറി ആന്റണി ജെന്‍സനുമെതിരെ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്. എറണാകുളം അഡീണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

കാസ സെക്രട്ടറി ജോമര്‍ കെ.ജോസിന്റെ വ്യാജ ഒപ്പിട്ടാണ് കെവിനും ആന്റണിയും ചേര്‍ന്ന് ഒന്നര ലക്ഷം രൂപ പിന്‍വലിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. പ്രതികള്‍ക്കെതിരെ വിശ്വാസ വഞ്ചന, വ്യാജരേഖ നിര്‍മിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

കാസ സെക്രട്ടറി ജോമര്‍.കെ ജോസാണ് പരാതി നല്‍കിയിരുന്നത്. കാസയുടെ തേവര ബാങ്ക് അക്കൗണ്ടില്‍ നിന്നും ഇരുവരും വ്യാജ ഒപ്പിട്ട് പണം തട്ടിയെടുത്തെന്നായിരുന്നു കേസ്. ജോമറിന്റെ പരാതിയെ തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു.

ട്രഷറര്‍ ജോമറിന്റെ ഒപ്പ് വ്യാജമായി ഇട്ടാണ് തട്ടിപ്പ് നടത്തിയതെന്ന് ടൗണ്‍ സൗത്ത് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. 2021 ജനുവരി ഒമ്പത് മുതല്‍ ജൂണ്‍ 22 വരെയുള്ള പത്ത് ചെക്കുകളില്‍ 1,52,500 രൂപയാണ് പ്രതികള്‍ തട്ടിയത്.

C0ntent Highlight: Police file chargesheet against Kevin Peter and Anthony Jensen for withdrawing money from Casa’s account using forged signatures




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related