11
July, 2025

A News 365Times Venture

11
Friday
July, 2025

A News 365Times Venture

കറ കളഞ്ഞ വ്യക്തിത്വം; നാടിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ കച്ചവടത്തിനുള്ള മറുപടിയായിരിക്കും എം. സ്വരാജിന്റെ വിജയം- മുഖ്യമന്ത്രി

Date:



Kerala News


കറ കളഞ്ഞ വ്യക്തിത്വം; നാടിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ കച്ചവടത്തിനുള്ള മറുപടിയായിരിക്കും എം. സ്വരാജിന്റെ വിജയം: മുഖ്യമന്ത്രി

നിലമ്പൂര്‍: എം. സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വം ഒരു നാട് തന്നെ സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു പ്രത്യേക വികാരത്തോടെയാണ് സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വം നിലമ്പൂര്‍ എന്ന നാട് സ്വീകരിച്ചതെന്നും പിണറായി വിജയന്‍ പറഞ്ഞു. നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇതുവരെയുള്ള പൊതുപ്രവര്‍ത്തനത്തിലൂടെ ക്ലീനായ ഇമേജ് നിലനിര്‍ത്തുന്ന സ്ഥാനാര്‍ത്ഥിയാണ് എം. സ്വരാജ്. ഒരു വഴിയിലൂടെ കടന്നുപോകുമ്പോള്‍ അയാള്‍ തന്നെ കാണരുതേ എന്ന് ചിന്തിക്കേണ്ടി വരുന്ന വ്യക്തിയല്ല അദ്ദേഹം. ആരുടെ മുന്നിലും തലയുയര്‍ത്തി മുന്നണിയുടെ ഭാഗമായി വോട്ട് ചോദിക്കാന്‍ കഴിയുന്ന നേതാവാണ് എം. സ്വരാജെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു കളഞ്ഞ വ്യക്തിത്വം നിലനിര്‍ത്താന്‍ സ്വരാജിന് സാധിച്ചിട്ടുണ്ട്. അതിന്റെ ഭാഗമാണ് ജനങ്ങളെ കൊണ്ട് നിറഞ്ഞ കണ്‍വെന്‍ഷനെന്നും മുഖ്യമന്ത്രി സംസാരിച്ചു. എല്ലാവരും ഇതിനെ നല്ലൊരു തുടക്കമായാണ് വിലയിരുത്തുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്തെങ്കിലും ചില വാഗ്ദാനങ്ങള്‍ നല്‍കി പിന്നീട് മറക്കുന്ന രീതി എല്‍.ഡി.എഫിന്റേതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്‍വെന്‍ഷന് പിന്നാലെ നിലമ്പൂരില്‍ നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പ് ഈ നാടിന് നേരെ ഉയര്‍ന്ന വെല്ലുവിളികളിലൊന്നാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

നാടിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന നെറികെട്ട രാഷ്ട്രീയ കച്ചവടത്തിന് ഉചിതമായ മറുപടി നല്‍കാന്‍ നിലമ്പൂരിലെ ജനങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കൊപ്പം അണിനിരക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആ മറുപടിയായിരിക്കും എം. സ്വരാജിന്റെ വിജയമെന്നും അത് ഉറപ്പുവരുത്താന്‍ നമുക്ക് ഒരുമിച്ച് പ്രയത്‌നിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ഒമ്പത് വര്‍ഷം കൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി സമാനതകളില്ലാത്ത നേട്ടങ്ങളിലേയ്ക്കാണ് കേരളത്തെ നയിച്ചത്. നാടിനെ സ്‌നേഹിക്കുന്ന ഒരു ജനതയാകെ നവകേരളമെന്ന മഹത്തായ ലക്ഷ്യത്തിനായി എല്‍.ഡി.എഫ് സര്‍ക്കാരിനൊപ്പം അണിനിരന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഒരു ഘട്ടത്തിലും സര്‍ക്കാരും ജനങ്ങളും പരസ്പരം കൈവിട്ടില്ല. പ്രളയങ്ങളും പ്രകൃതിദുരന്തങ്ങളും മഹാമാരികളും ഉള്‍പ്പെടെ ഓരോ പ്രതിസന്ധിയെയും നമ്മള്‍ കൈകോര്‍ത്തു പിടിച്ച് മറികടന്നു. വര്‍ഗീയശക്തികളെ മാനവികതയുടേയും മതനിരപേക്ഷതയുടേയും പാരമ്പര്യത്തില്‍ ഉറച്ചുനിന്ന് എതിര്‍ത്തു തോല്‍പ്പിച്ചു. നാടിനും സര്‍ക്കാരിനും എതിരെ നുണ പ്രചരണങ്ങള്‍ കൊടുമ്പിരി കൊണ്ടപ്പോള്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ നൈതികതയും മൂല്യങ്ങളും ചേര്‍ത്തുപിടിച്ച് നമ്മള്‍ അവയെ നേരിട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlight: M. Swaraj’s victory will be a response to the political business that is trying to destroy the country: Chief Minister




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related