11
July, 2025

A News 365Times Venture

11
Friday
July, 2025

A News 365Times Venture

പശ്ചിമ ബംഗാളിലെ കാളിഗഞ്ചില്‍ തൃണമൂല്‍ വിജയാഘോഷത്തനിടെ നാടന്‍ ബോംബ് പൊട്ടിത്തെറിച്ച് ഒമ്പതുവയസുകാരിക്ക് ദാരുണാന്ത്യം

Date:



national news


പശ്ചിമ ബംഗാളിലെ കാളിഗഞ്ചില്‍ തൃണമൂല്‍ വിജയാഘോഷത്തനിടെ നാടന്‍ ബോംബ് പൊട്ടിത്തെറിച്ച് ഒമ്പതുവയസുകാരിക്ക് ദാരുണാന്ത്യം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കാളിഗഞ്ചിലെ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ നാടന്‍ ബോംബ് പൊട്ടിത്തെറിച്ച് ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം. തമന്ന ഖാത്തുന്‍ എന്ന നാലാം ക്ലാസുകാരിയാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. വെസ്റ്റ് നാദിയ ജില്ലയിലെ ബരോചന്ദ്ഗര്‍ ഗ്രാമത്തിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിജയാഘോഷത്തിനിടെയാണ് അപകടം.

അതേസമയം പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും സ്ഫോടനത്തിന്റെ കാരണം തങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ മരണത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

പെണ്‍കുട്ടിയുടെ മരണത്തില്‍ താന്‍ നടുങ്ങിപ്പോയെന്നും അഗാധമായി ദുഃഖിതയാണെന്നും മമത എക്‌സില്‍ കുറിച്ചു. ദുഃഖകരമായ ഈ സമയത്ത് തന്റെ പ്രാര്‍ത്ഥനകളും ചിന്തകളും കുടുംബത്തോടൊപ്പമുണ്ടെന്നും കുറ്റവാളികള്‍ക്കെതിരെ പോലീസ് എത്രയും വേഗം ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം കുട്ടിയുടെ മരണത്തില്‍ തൃണമൂല്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പിയും രംഗത്ത് എത്തിയിട്ടുണ്ട്. മമത ബാനര്‍ജിയുടെ ആക്രമസക്തമായ വോട്ടുബാങ്കിന്റെ ഇരയാണ് മരണപ്പെട്ട പെണ്‍കുട്ടിയെന്ന് ബി.ജെ.പി നേതാവ് അമിത് മാളവ്യ ആരോപിച്ചു.

പശ്ചിമ ബംഗാളില്‍ ലോ ആന്‍ഡ് ഓര്‍ഡര്‍ എന്നൊന്നില്ലെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി ഭരണാധികാരി എന്ന നിലയില്‍ പരാജയപ്പെട്ടെന്നും മാളവ്യ ആരോപിച്ചു. കൂടാതെ മുസ്‌ലിം വോട്ടുകള്‍ക്കായി തമന്നയെപ്പോലുള്ള നിഷ്‌ക്കളങ്കരായ പെണ്‍കുട്ടികളുടെ ജീവന്‍ ബലികഴിപ്പിക്കുകയാണ് മമത ചെയ്യുന്നതെന്നും അമിത്യ മാളവ്യ എക്‌സില്‍ കുറിച്ചു.

അതേസമയം കാളിഗഞ്ചിലെ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായ അലിഫ അഹമ്മദ്‌ വിജയിച്ചു. എതിര്‍സ്ഥാനാര്‍ത്ഥിയായ ബി.ജെ.പിയുടെ ആശിഷ് ഘോഷിനേക്കാന്‍ 50049 വോട്ടുകളുടെ ലീഡ് നേടിയാണ് ടി.എം.സി സ്ഥാനാര്‍ത്ഥി വിജയിച്ചത്.

Content Highlight: 9 year old girl killed in crude bomb blast during Trinamool Congress victory celebration

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related