3
November, 2026

A News 365Times Venture

3
Tuesday
November, 2026

A News 365Times Venture

യുദ്ധങ്ങള്‍ക്കും മുതലാളിത്തത്തിനുമെതിരെ ജെന്‍സി ഒരുമിക്കുന്നു; നവംബര്‍ 20ന് അന്താരാഷ്ട്ര യുവജന പണിമുടക്ക്

Date:

പാരീസ്: യുദ്ധങ്ങള്‍ക്കും സൈനികവല്‍ക്കരണത്തിനും മുതലാളിത്ത ചൂഷണത്തിനുമെതിരെ ലോകമെമ്പാടുമുള്ള യുവജനങ്ങള്‍ ഒരുമിക്കുന്നു. ഫ്രാന്‍സില്‍ തുടരുന്ന യുവജന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ 11 രാജ്യങ്ങളില്‍ നിന്നുള്ള 27 യുവജന സംഘടനകള്‍ നവംബര്‍ 20ന് പാരീസില്‍ അന്താരാഷ്ട്ര യുവജന പണിമുടക്കിന് (International Youth Strike – N20) ആഹ്വാനം ചെയ്തു. ഫ്രാന്‍സില്‍ ബ്രിട്ടണ്‍ സോഷ്യലിസ്റ്റ് സ്റ്റുഡന്റ്‌സ് പ്രതിനിധി സംഘമുള്‍പ്പെടെ പങ്കെടുത്ത യോഗത്തിലാണ് ആഗോളതലത്തില്‍ പണിമുടക്ക് ശക്തമാക്കുന്നതിനുള്ള തീരുമാനങ്ങളെടുത്തത്.

ജൂണ്‍ 14ന് ജര്‍മനിയിലെ കോളോണില്‍ നടന്ന യോഗത്തിലാണ് നവംബറില്‍ അന്താരാഷ്ട്ര യുവജന പണിമുടക്ക് സംഘടിപ്പിക്കാനുള്ള ആശയം രൂപംകൊണ്ടത്. ‘ഞങ്ങളുടെ ഭാവിക്കായി പോരാടുക, അവരുടെ യുദ്ധങ്ങള്‍ക്കായല്ല’ (Fight for our future, not their wars) എന്ന മുദ്രാവാക്യമാണ് പ്രക്ഷോഭത്തിന്റെ മുഖ്യ സന്ദേശം. യുദ്ധത്തിനും സൈനികവല്‍ക്കരണത്തിനുമെതിരെ രാജ്യാന്തര തലത്തില്‍ ഏകോപിത പോരാട്ടം സംഘടിപ്പിക്കുകയാണ് ലക്ഷ്യം. യൂറോപ്യന്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്ന യുവജന-വിദ്യാര്‍ത്ഥി യുദ്ധവിരുധ സംഘടനകളുടെ ശൃംഖലയിലൂടെയാണ് ഈ നീക്കത്തിന് തുടക്കമായത്. പാരീസില്‍ നടന്ന രണ്ടാമത്തെ യോഗത്തില്‍ കൂടുതല്‍ സംഘടനകള്‍ പങ്കെടുത്ത് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചു.

യുദ്ധങ്ങള്‍ക്കും കാലാവസ്ഥാ വ്യതിയാനത്തിനും വിദ്യാഭ്യാസ-ജീവിത നിലവാര തകര്‍ച്ചയ്ക്കുമെതിരെ യുവജനങ്ങള്‍ക്കിടയില്‍ വളരുന്ന പ്രതിഷേധം യോഗത്തില്‍ പ്രകടമായി. യുവാക്കളുടെ ഭാവി അപകടത്തിലാക്കുന്ന മുതലാളിത്ത വ്യവസ്ഥിതിക്കെതിരായ പോരാട്ടവുമായി യുദ്ധവിരുദ്ധ പ്രക്ഷോഭത്തെ ബന്ധിപ്പിക്കണമെന്ന ആശയവും മുന്നോട്ടുവന്നു. ഇതിന്റെ ഭാഗമായാണ് ‘ഞങ്ങളുടെ ഭാവിക്കായി പോരാടുക, അവരുടെ യുദ്ധങ്ങള്‍ക്കായല്ല’ എന്ന മുദ്രാവാക്യം ഉയര്‍ന്നത്.

വര്‍ധിക്കുന്ന പങ്കാളിത്തം, ശക്തമാകുന്ന ആഗോള സഹകരണം

കൊളോണില്‍ നടന്ന ആദ്യ യോഗത്തെ അപേക്ഷിച്ച് പാരീസ് യോഗത്തില്‍ പങ്കെടുത്ത സംഘടനകളുടെ എണ്ണം ഇരട്ടിയിലധികമായി. പതിനായിരക്കണക്കിന് യുവജനങ്ങള്‍ അണിനിരക്കുമെന്ന പ്രതീക്ഷയില്‍ നിന്ന് ലക്ഷങ്ങള്‍ പങ്കെടുക്കുന്ന പ്രക്ഷോഭമെന്ന ആത്മവിശ്വാസത്തിലേക്ക് സംഘാടകര്‍ വളര്‍ന്നിട്ടുണ്ട്. ഇതോടെ N-20 പണിമുടക്കിന് ആഗോളതലത്തില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നതായി നേതൃത്വം വിലയിരുത്തുന്നു.

ജര്‍മനിയില്‍ നിര്‍ബന്ധിത സൈനിക സേവനത്തിനെതിരായി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച വിദ്യാര്‍ത്ഥി പ്രക്ഷോഭം ഇപ്പോള്‍ ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. യൂറോപ്പിന് പുറത്തുള്ള അല്‍ബേനിയ, ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ യുവജന സംഘടനകളും നവംബര്‍ 20ലെ പണിമുടക്കിന് പിന്തുണ അറിയിച്ച് ഈ ശൃംഖലയുമായി ബന്ധപ്പെട്ടിട്ടുണ്ട്.

ശനിയാഴ്ച പാരീസില്‍ നടന്ന വലിയ പ്രകടനത്തിലും യുവജനങ്ങളുടെ ശ്രദ്ധേയമായ പങ്കാളിത്തം പ്രകടമായി. ‘ഞങ്ങളുടെ ഭാവിക്കായി പോരാടുക, അവരുടെ യുദ്ധങ്ങള്‍ക്കായല്ല’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ അണിനിരന്നത്.

Content Highlight: Youth Unites Against Wars and Capitalism; International Youth Strike on November 20

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ആര്‍.എസ്.എസിനെ ് അപകീര്‍ത്തിപ്പെടുത്തിയെന്ന്‌ ആരോപണം: ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്റെ അക്കൗണ്ട് നീക്കം ചെയ്യണമെന്ന് എക്‌സിനോട് ദല്‍ഹി പൊലീസ്

ന്യൂദല്‍ഹി: ആര്‍.എസ്.എസിനെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നാരോപിച്ച് ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്റെ (ഐ.എഫ്.എഫ്) അടക്കം...