20
September, 2026

A News 365Times Venture

20
Sunday
September, 2026

A News 365Times Venture

സംസ്ഥാനത്തെ മുഴുവന്‍ കോടതി മുറികളിലും അംബേദ്കറുടെ ഛായാചിത്രം സ്ഥാപിക്കണം- കര്‍ണാടക ഹൈക്കോടതി

Date:

സംസ്ഥാനത്തെ മുഴുവന്‍ കോടതി മുറികളിലും അംബേദ്കറുടെ ഛായാചിത്രം സ്ഥാപിക്കണം: കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: സംസ്ഥാനത്തെ ഹൈക്കോടതിയിലും ജില്ലാ കോടതിയിലുമടക്കം മുഴുവന്‍ കോടതികളിലും ഭരണഘടന ശില്‍പ്പി അംബേദ്ക്കറുടെ ഛായചിത്രം സ്ഥാപിക്കാന്‍ കര്‍ണാടക ഹൈക്കോടതിയുടെ നിര്‍ദേശം.

കര്‍ണാടക സര്‍ക്കാരിന്റെ കത്തും പൊതുജനങ്ങളുടേയും സംഘടനകളുടേയും അഭിഭാഷരുടേയും നിവേദനങ്ങളും കണക്കിലെടുത്താണ് ഹൈക്കോടതി ഇത്തരമൊരു തീരുമാനമെടുത്തത്. പുതിയ നിര്‍ദേശപ്രകാരം കര്‍ണാടക ഹൈക്കോടതിയുടെ ധര്‍വാഡിലേയും കലബുര്‍ഗിയിലേയും ബെഞ്ചുകളിലെ എല്ലാ കോടതി ഹാളുകളിലും എല്ലാ ജില്ലാ കോടതികളിലും അംബേദ്ക്കറുടെ ചിത്രം സ്ഥാപിക്കും.

ഏപ്രില്‍ 26ന് ഹൈക്കോടതിയുടെ ഫുള്‍ കോര്‍ട്ട് ഇത് സംബന്ധിച്ച് ഒരു പ്രമേയം പാസാക്കിയിരുന്നു. ജൂണ്‍ 19 ന് ഇതുസംബന്ധിച്ച രണ്ട് സര്‍ക്കുലറുകളും പുറപ്പെടുവിച്ചിരുന്നു.

അംബേദ്കറുടെ ഫോട്ടോ/ഛായാചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കോടതി അഡീഷണല്‍ രജിസ്ട്രാര്‍ ജനറലിനോട് നിര്‍ദേശിച്ചിട്ടുണ്ട്. കോടതി ഹാളുകളില്‍ ഒരു പ്രധാന സ്ഥലത്ത് ഫോട്ടാ സ്ഥാപിക്കാനാണ് നിര്‍ദേശം.

Content Highlight: Ambedkar’s portrait should be installed in all courtrooms in the state: Karnataka High Court




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മുസ്‌ലിങ്ങളെ കടയില്‍ പ്രവേശിപ്പിച്ചാല്‍ കടയ്ക്ക് തീയിടും; ബംഗാളില്‍ ചായക്കടക്കാരന് അജ്ഞാത സംഘത്തിന്റെ ആക്രമണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പശ്ചിം ബര്‍ധമാനില്‍ മുസ്ലിം കസ്റ്റേമേഴ്സിന് ചായ നല്‍കിയതിന്റെ...

വിജയിയുടെ ഭരണത്തെ വിലയിരുത്താന്‍ സമയമായിട്ടില്ല; ഒരു വര്‍ഷത്തെ സമയം നല്‍കാമെന്ന് പ്രകാശ് രാജ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്ന് നടനും...

മോദിയുടെ ജന്മദിനത്തില്‍ കോലം കത്തിച്ച് പ്രതിഷേധിച്ചു; 21 കര്‍ഷകര്‍ക്കെതിരെ കേസെടുത്ത് ഗുജറാത്ത് പൊലീസ്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ സമരം...

ഐ.ഡി.എസ്.എഫ്.കെയിലെ സിനിമാ വിലക്ക്: കേന്ദ്രത്തിനെതിരെ കേരളം; തീരുമാനം പുനപരിശോധിക്കണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്

തിരുവനന്തപുരം: അന്താരാഷ്ട്ര ഡോക്യുമെന്ററി-ഹ്രസ്വചലച്ചിത്ര മേളയായ ഐ.ഡി.എസ്.എഫ്.കെയിൽ 31 സിനിമകൾക്ക് ഒരു കാരണവും...